Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എൽ.ജെ.ഡി.സംസ്ഥാന സെക്രട്ടറിയായി ഷെബിർ മാറ്റാപ്പള്ളിയെ തെരെഞ്ഞെടുത്തു

തിരുവനന്തപുരം: എൽ.ജെ.ഡി.സംസ്ഥാന സെക്രട്ടറിയായി ഷെബിർ മാറ്റാപ്പള്ളിയെ തെരഞ്ഞെടുത്തതായി പാർട്ടി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാർ എം.പി. അറിയിച്ചു. യുവ ജനതാദൾ ജില്ലാ പ്രസിഡൻറ്, സംസ്ഥാന കൺവീനർ, ദേശീയ ജനറൽ സെക്രട്ടറി, ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി, ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡന്റ്, പാർട്ടി സംസ്ഥാന പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ സെക്രട്ടറി എന്നീ നിലകളിൽ 25 വർഷമായി പാർട്ടിയുടെ സംസ്ഥാന നിർവ്വാഹക സമിതി അംഗമായും പ്രവർത്തിച്ചു വരുന്നു. പെരിങ്ങമ്മല ഇക്ബാൽ കോളേജ് ട്രസ്റ്റ് സെക്രട്ടറിയായും ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭാസ സ്ഥാപനങ്ങളുടെ മാനേജരായും പ്രവർത്തിക്കുന്നു. തൃശൂർ സീതാറാം മില്ലിന്റെയും സംസ്ഥാന യുവജന ബോർഡിന്റെയും ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് നേതാവായിരുന്ന മാറ്റാപ്പള്ളി മജീദിൻറ മകനാണ്.






വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments