ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് ഹൈക്കോടതി തടഞ്ഞത്.
അഡ്മിനിസ്‌ട്രേഷന്റെ നടപടി കോടതി പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചെന്ന് കോടതി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ മറുപടി നല്‍കണമെന്നും േൈഹക്കാടതി പറഞ്ഞു.ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഇക്കാര്യം മാധ്യമങ്ങളിലൂടെയല്ല അറിയുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. രണ്ട് മാസമാണ് മുന്‍പാണ് ലക്ഷദ്വീപിലെ രണ്ട് അസിസ്റ്റന്റ് പ്രോസിക്യൂട്ടറെ കോടതി ജോലികളില്‍ നിന്ന് മാറ്റി സര്‍ക്കാരിന്റെ ലീഗല്‍ സെല്ലിലേക്ക് മാറ്റിനിയമിച്ചത്.ഹൈക്കോടതിയില്‍ വന്ന പൊതുതാത്പര്യഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് നിയമനം സ്റ്റേ ചെയ്തത്
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.