Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

"ആശ്വാസ വണ്ടി" യുടെ ഫ്ലാഗ് ഓഫ് കർമം നിയുക്ത മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിച്ചു

കരകുളം: കരകുളം പഞ്ചായത്തിൽ കോവിഡ് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച "ആശ്വാസ വണ്ടി" യുടെ ഫ്ലാഗ് ഓഫ് കർമം നിയുക്ത മന്ത്രിയായ അഡ്വ. ജി ആർ അനിൽ നിർവഹിച്ചു. കരകുളം പഞ്ചായത്തിലെ മുക്കോല വാർഡ് കോവിഡ് ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് ആശ്വാസ വണ്ടി നിരത്തിലിറക്കിയത്. സഞ്ചരിക്കുന്ന ആശുപത്രിയാണിത്​. കരകുളം മുക്കോല വാർഡിൽ രോഗ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വരെ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഡോക്ടർ സന്ദർശിക്കും. മരുന്നുകളും മറ്റ് മുൻ കരുതൽ നിർദേശങ്ങളും നൽകും. അത്യാവശ്യമെങ്കിൽ മാത്രം ആശുപത്രിയിലെത്തിക്കും.

സ്ഥലവാസിയായ വിദ്യാർഥി സൂര്യകിരൺ (ബബലു) തന്റെ ചെറുസമ്പാദ്യത്തിൽനിന്നു പണംമുടക്കി ആശ്വസവണ്ടിയുടെ പ്രവർത്തനത്തിനായി സാധനങ്ങൾ വാങ്ങിനൽകിയത് മറ്റുള്ളവർക്കും പ്രചോദനമായി. കരകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുനിൽ കുമാറിന്റെയും റെയിൽവേ ജീവനക്കാരി രേവതിയുടെയും മകൻ സൂര്യകിരണാണ് താൻ അലങ്കാരമത്സ്യ ടാങ്ക് വാങ്ങാൻ കരുതിവെച്ച പണം നൽകിയത്. സൂര്യകിരൺ തന്റെ പുതിയ ഫിഷ്ടാങ്ക് വാങ്ങുവാനായി സ്വരുകൂട്ടിയ കാശ് ആണ് ആശ്വാസ വണ്ടിയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകിയത്. ബബലുവിന്റെ ഈ പ്രവർത്തനം ഏറെ അഭിനന്ദനീയാർഹമാനിന്നും അദ്ദേഹം പറഞ്ഞു.










വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments