തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. ഇടിമിന്നലുള്ളതിനാല്‍ ജാഗ്രത പാലിക്കണം. വെള്ളിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതെസമയം നെടുമങ്ങാടും സമീപ പ്രദേശങ്ങളിലും ഇന്നലെ ഉച്ചയോടെ ശക്തമായ കാറ്റിലും ഇടിമിന്നലോട് കൂടിയ മഴയിലും ഭാഗിക നാശനഷ്ട്ങ്ങളുണ്ടായി. കൃഷിയിടങ്ങളിൽ വെള്ളം കയറി.
ശക്തമായ കാറ്റുള്ളതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാറ്റും മഴയുമുള്ളപ്പോൾ മരച്ചുവടുകളില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുകയോ പാടില്ല. വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.