സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍; 26 ദിവസത്തിനിടെ 1800 രൂപ വര്‍ധിച്ചു. തുടര്‍ച്ചയായി ആറ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 400 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. 50 രൂപയാണ് ഗ്രാമിന് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4610 രൂപയായി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതിന് മുന്‍പ് സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായത്. പിന്നീട് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് വീണ്ടും കൂടിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.