
വട്ടപ്പാറ എസ്യുടി ആശുപത്രിയിൽ പ്രവർത്തിക്കുന്ന കോവിഡ് സെക്കൻ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ ഇതിനോടകം ഏഴ്ഡി വൈഎഫ്ഐ പ്രവർത്തകർ വോളൻ്റീയർമാരായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ നഗരസഭ പ്രദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 13 പേരുടെ മൃതദേഹങ്ങൾ ഡിവൈഎഫ്ഐ സന്നദ്ധ സേനയുടെ നേതൃത്വത്തിൽ സംസ്കരിച്ചു കഴിഞ്ഞു.
ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരണമടഞ്ഞ അധ്യാപകനും കവിയും നെടുമങ്ങാട് അർബൻ ബാങ്കിൻ്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറുമായ കൊല്ലങ്കാവ് കൊടിപ്പുറത്ത് കുഴിവിള പി വിശ്വംഭരൻ്റെ (83) മൃതദേഹം ഡിവൈഎഫ്ഐ സന്നദ്ധ സേനയുടെ നേതൃത്വത്തിലാണ് സംസ്കരിച്ചത്. ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് ട്രഷറർ എം മനീഷ്, പഴകുറ്റി മേഖലാ പ്രസിഡൻ്റ് ബി വിഷ്ണു, പഴകുറ്റി മേഖലാ എക്സിക്യൂട്ടീവ് അംഗം ജെ യു ജിഷ്ണു, പഴകുറ്റി മേഖലാ കമ്മിറ്റി അംഗം ബിനുകുമാർ, ഡിവൈഎഫ്ഐ സന്നദ്ധ സേന നഗരസഭ തല കോർഡിനേറ്റർ എ എസ് ഹരി എന്നിവരാണ് നേതൃത്വം നൽകിയത്. വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.