
2-ഡി ഓക്സി-ഡി ഗ്ലൂക്കോസ് എന്ന ഈ മരുന്നിന് ഡ്രെഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയിട്ടുണ്ട്. ഡി.ആർ.ഡി.ഒയുടെ മരുന്നിന് രോഗശമന ശേഷി കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു.രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഡി.ആർ.ഡി.ഒ വികസിപ്പിച്ച മരുന്ന് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുമെന്നാണ് കരുതുന്നത്. കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാനങ്ങൾക്കും ഡി.ആർ.ഡി.ഒയുടെ മരുന്ന് ഗുണകരമാകും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) എന്ന ഡി.ആർ.ഡി.ഒക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്. കിടത്തിച്ചികിത്സയിലുള്ളവർക്ക് ഈ മരുന്ന് കൊടുത്ത് മൂന്ന് ദിവസത്തിൽ രോഗം ഭേദമായെന്നാണ് വിവരം.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.