പോത്തൻകോട്: സുഹൃത്തുക്കളുമൊന്നിച്ച് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു. പോത്തൻകോട് വേങ്ങോട് ചേനവിള പറക്കാവുവിള അഖിൽ ഭവനിൽ അമൽ (23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. വെള്ളത്തിൽ ഷോക്കേൽപ്പിച്ച് മീൻ പിടിക്കുന്നതിനിടയിലാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന ഉടൻ തന്നെ അമലിന് ജീവൻ നഷ്ടപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.