മാനന്തവാടി സ്വദേശിനിയായ യുവതിയുടെ ചിത്രം മോർഫ് ചെയ്തു വീഡിയോയായി പ്രചരിപ്പിക്കുകയായിരുന്നു. മോര്‍ഫ് ചെയ്ത വീഡിയോ അശ്ലീല വെബ് സൈറ്റിലും ഇന്റര്‍നെറ്റ് നമ്പര്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വാട്‌സ്‌ആപ്പിലും പെണ്‍കുട്ടിയുടെ തന്നെ പേരില്‍ വ്യാജമായി സൃഷ്ടിച്ച ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വഴിയുമാണ് പ്രതി പ്രചരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

പ്രതിയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ച വയനാട്ടിൽനിന്നുള്ള പൊലീസ് സംഘം നെടുമങ്ങാട് എത്തുകയായിരുന്നു. പോലീസിനെകണ്ട് വീട്ടില്‍നിന്ന് ഇറങ്ങി ഓടിയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വയനാട് സൈബര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അനന്ദുവിനെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും അശ്ലീല സൈറ്റുകളുടെയും ഐപി അഡ്രസ് വിശകലനം ചെയ്താണ് സൈബര്‍ പോലിസ് പ്രതിയെ വലയിലാക്കിയത്. പ്രതിക്കെതിരേ ഐ ടി ആക്‌ട് അടക്കമുള്ളവ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.