Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആനാട്, അരുവിക്കര ക്രിട്ടിക്കൽ തുടങ്ങിയ പഞ്ചായത്തുകൾ കണ്ടൈൻമെൻറ് സോണുകൾ

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 34 ശതമാനത്തിനു മുകളില്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ആനാട്, അരുവിക്കര, അഴൂര്‍, ഇടവ, കഠിനംകുളം, കല്ലിയൂര്‍, കാരോട്, കിഴുവിലം, കോട്ടുകല്‍, മാണിക്കല്‍, നഗരൂര്‍, ഒറ്റശേഖരമംഗലം, വെങ്ങാനൂര്‍, വെട്ടൂര്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.


ഈ പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, ഇറച്ചി, മത്സ്യം, കാലിത്തീറ്റ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ബേക്കറികള്‍ക്കും രാത്രി 7.30 വരെ മാത്രമേ പ്രവര്‍ത്തന അനുമതിയുള്ളൂ. ഇവിടെ രാവിലെ എട്ടുമണിക്കു മുന്‍പ് പത്ര വിതരണം നടത്തണം. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍ അടക്കമുള്ള ന്യായവില സ്ഥാപനങ്ങള്‍, പാല്‍ ബൂത്തുകള്‍ എന്നിവ വൈകിട്ട് അഞ്ചുമണിക്കു ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ല. റെസ്റ്റോറന്റുകളും ഹോട്ടലുകളും രാവിലെ ഏഴുമുതല്‍ വൈകിട്ട് 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഇവിടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. ഒരു കാരണവശാലും ഇരുത്തി ഭക്ഷണം നല്‍കുകയോ പാഴ്‌സല്‍ നല്‍കുകയോ ചെയ്യരുത്.

അവശ്യ സാധനങ്ങള്‍ പരമാവധി തൊട്ടടുത്തുള്ള കടകളില്‍ നിന്നും വാങ്ങണം. ഇതിനായി ദൂരയാത്ര ചെയ്യുന്നത് അനുവദിക്കില്ല. ഇ കൊമേഴ്‌സ് ഡെലിവറി അവശ്യ സാധനങ്ങള്‍ക്കു മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഇവര്‍ ഉച്ചയ്ക്കു രണ്ടു മണിയ്ക്കകം ഡെലിവറി പൂര്‍ത്തിയാക്കണം. ചന്തകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കരുത്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നും അനാവശ്യമായി പുറത്തു പോകുവാന്‍ പാടില്ല.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments