തൊളിക്കോട്: കൊവിഡ് ബാധിതയായ ഗര്‍ഭിണി ആശുപത്രിയിലെത്തുംമുൻപ് പ്രസവിച്ചു. ആശുപത്രിയില്‍ കൊണ്ടു തൊളിക്കോട് തച്ചന്‍കോട് പാട്ടുവിളാകത്ത് സ്വദേശിയായ വീട്ടമ്മയാണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവിനും മകള്‍ക്കും അമ്മായിയമ്മയടക്കം മുഴുവന്‍ അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കഴിയുകയായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് കഴിഞ്ഞ ദിവസം പ്രസവവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ദിശ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയും തുടര്‍ന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെയാണ് യുവതി ആംബുലന്‍സില്‍ പ്രസവിച്ചത്.
പേരൂര്‍ക്കട കഴിഞ്ഞപ്പോള്‍ വേദന കൂടിയതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറും നഴ്സും ചേര്‍ന്ന് ആംബുലന്‍സില്‍ പ്രസവിക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കി. ഇപ്പോള്‍ എസ്.എ.ടി ആശുപത്രിയില്‍ അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെ കഴിയുകയാണ്.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.