Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വാക്സിൻ ഉൾപ്പെടെയുള്ള മരുന്നുകൾ വാഹനങ്ങളിൽ നിന്ന് പ്രതിഫലം വാങ്ങാതെ ഇറക്കും; സിഐടിയു

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ എത്തുന്ന വാക്സിൻ ഉൾപ്പെടെയുള്ള മരുന്നുകൾ വാഹനങ്ങളിൽ നിന്ന് പ്രതിഫലം വാങ്ങാതെ ഇറക്കി നൽകാൻ കേരള സ്റ്റേറ്റ് ഹെഡ്ലോഡ് &ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) തീരുമാനിച്ചിട്ടുണ്ടെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളുടെ വെയർ ഹൗസുകളിലേക്കെത്തുന്ന കോവിഡ് ചികിത്സക്കുള്ള മരുന്നുകൾ സൗജന്യമായി ഇറക്കി നൽകിക്കൊണ്ടിരിക്കുകയാണ്. കോവിഡിൻ്റെ ആദ്യ വ്യാപന കാലത്തും കയറ്റിറക്ക് തൊഴിലാളികൾ സൗജന്യമായിട്ടാണ് മരുന്നുകൾ വാഹനങ്ങളിൽ നിന്ന് ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു.  


ചുമട്ടുതൊഴിലാളികളെ അപമാനിക്കുന്ന വിധത്തിൽ സംഘപരിവാർ ചാനൽ റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്ത വാർത്ത അടിസ്ഥാനരഹിതമാണ്. എന്തിനും ഏതിനും തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന മനോരമ പത്രവും യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ് പ്രസിദ്ധീകരിച്ചത്. കോവിഡ് വ്യാപനം തടയാൻ കേരള സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളോടും ആത്മാർത്ഥമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് സിഐടിയുവെന്നും. വാക്സിൻ ചാലഞ്ചിലേക്ക് സംഭാവനകൾ നൽകാനും തൊഴിലാളികളോട് സിഐടിയു ആഹ്വാനം നൽകിയിട്ടുണ്ടെന്നും. തൊഴിലാളികളെ അപകീർത്തിപ്പെടുത്തുന്ന പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments