നെടുമങ്ങാട് പത്താംകല്ല് സ്വദേശി ഷെഫീഖി (31) നെയാണ് റയില്‍വേ പൊലീസ് പിടികൂടിയത്. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന ഇഎസ്ഐ ജീവനക്കാരിയായ യുവതിയാണ് കവര്‍ച്ചയ്ക്കിരയായത്. യുവതിയുടെ കഴുത്തില്‍ കിടന്ന മാലപൊട്ടിച്ച് പ്രതി ഓടി രക്ഷപെട്ടു.

റയില്‍വേ പൊലീസ് പ്രതിയെ പിന്തുടര്‍ന്ന് യാഡ് പരിസരത്തുവെച്ച് പിടികൂടി. പിടികൂടിയ ഉടന്‍ താന്‍ തമിഴ്നാട് സ്വദേശിയാണെന്ന് ഷെഫീഖ് റയില്‍വേപൊലീസിനോട് പറഞ്ഞു. തമിഴ്നാട്ടിലെ ഒരു വിലാസവും പ്രതി നല്‍കി. പ്രതിയുടെ തിരിച്ചറിയില്‍ രേഖ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഷെഫീഖ് തമിഴ്നാട്ടുകാരനല്ല മലയാളിതന്നെയെന്ന് വ്യക്തമായി. ഇയാൾക്കെതിരെ വിവിധ സ്ഥലങ്ങളിൽ സമാന കേസുകളുണ്ടെന്നു റെയിൽവേ പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.