
അർദ്ധരാത്രി വീടിനു പുറകു വശത്ത് എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അഗസ്ത്യനും മകനും വീടിനുപുറകുവശത്തെ മണ്ണിടിച്ചിൽ പെട്ടത്. വീടിനു പുറകുവശത്തെ പതിനഞ്ച് മീറ്ററോളം ഉയർന്ന പ്രദേശത്തു നിന്നും മണ്ണിടിഞ്ഞ് ഇവരുടെ പുറത്തേക്ക് വീഴുകയായിരുന്നു. കഴുത്തറ്റം വരെ ചെളി കൊണ്ട് മൂടി ഇവരുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയും തുടർന്ന് രണ്ടു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ ഇവരെ പുറത്തെടുക്കുകയും തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രക്ഷപ്പെടാൻ കഴിയാതെ കഴുത്തറ്റം മണ്ണും ചെളിയും മൂടി മരണത്തോട് മല്ലടിച്ച ഇരുവരും രണ്ടര മണിക്കൂർ അതിജീവിച്ചത് അത്ഭുതത്തോടെയാണ് നാട്ടുകാർ വിവരിക്കുന്നത്.
കള്ളിക്കാട് ,കാട്ടാക്കട, പാറശാല എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്സ് ഉദ്ദ്യോഗസ്ഥരും നാട്ടുകാരും വലിയ പരിശ്രമം നടത്തിയാണ് രണ്ടു പേരെയും പുറത്തെത്തി ച്ചത്. ഓടി കൂടിയ നാട്ടുകാർ ആദ്യം മൺവെട്ടിയുമായി രക്ഷാപ്രവർത്തനത്തിന് തയ്യാറായെങ്കിലും അശാസ്ത്രീയമായ രക്ഷാപ്രവർത്തനം അപകടകരമാകുമെന്ന് തോന്നി അഗസ്ത്യൻ തന്നെ അത് നിരുത്സാഹപ്പെടുത്തി. ഫയർഫോഴ്സ് എത്തുന്നതു വരെ കാത്തു നിൽക്കാൻ നാട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. അപകടത്തിൻ്റെ വ്യാപ്തി വർദ്ധിക്കാതെ ഫയർഫോഴ്സ് നടത്തിയ രക്ഷാദൗത്യം രണ്ട് ജീവനുകളെയാണ് രക്ഷപ്പെടുത്തിയത്. വീടും അപകടാവസ്ഥയിലാണ്. പാറശ്ശാല എം എൽ എ, ജില്ലാ പഞ്ചായത്ത് മെമ്പർ പഞ്ചായത്ത് അധികൃതർ, വില്ലേജ് ഓഫീസർ , തഹസിൽദാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.