നെടുമങ്ങാട്: മാർത്തോമ വലിയ മെത്രാപ്പോലീത്താ മാർ ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുസ്ലിം ജമാഅത്ത് കോഡിനേഷൻ കൗൺസിൽ. നമ്മുടെ രാജ്യത്തെ ക്രിസ്തീയസഭ ചരിത്രത്തിൽ അത്യുജ്ജ്വലമായ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ജീവിച്ച പുരോഹിത ശ്രേഷ്ഠനായ മാർത്തോമ വലിയ മെത്രാപ്പോലീത്താ മാർ ക്രിസോസ്റ്റം തിരുമേനിയുടെ ദേഹവിയോഗം നാടിന് സഹിക്കാൻ കഴിയാത്ത ദുഃഖമാണ്.സമൂഹത്തിൻറെ സമസ്ത തലങ്ങളിലും തൻറെ സ്നേഹസ്പർശം കൊണ്ട് ദുഃഖിതരെ സമശ്വസിപ്പിച്ച അഭിവന്ദ്യനായ - ആത്മീയചൈതന്യം ആയിരുന്നു ഈ മഹിത വ്യക്തിത്വം.മതേതരത്വതിൻറെ പ്രവാചകൻ കൂടിയായിരുന്ന ഈ വലിയ മെത്രാപൊലിത്ത അദ്ദേഹത്തിൻറെ പ്രോജ്ജ്വലമായ സ്മരണകളിലൂടെ നിറഞ്ഞ ആദരാഞ്ജലികൾ സമർപ്പിക്കുന്നതായി മുസ്ലിം ജമാഅത്ത് കോഡിനേഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻറ് പുലിപ്പാറ യൂസഫ് അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.