
കോവിഡ് രോഗികൾ കൂടുതലായതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യങ്ങളില്ലാത്തതിനാലാണ് ഡോക്‌ടറുടെ നിർദേശ പ്രകാരം സ്വവസതിയിൽ തന്നെ ക്വാറൻറീൻ ഇരിക്കുകയും സമയമനുസരിച്ച് ആശുപത്രിയിലെത്തി ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തുവന്നിരുന്നത്. രണ്ടു ദിവസമായി നാലു മണിക്കൂർ ഇടവിട്ട് ഇഞ്ചക്ഷൻ എടുത്തുവരികയാണ് മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ കെ.ജെ. ബിനു പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ട് ഭാര്യക്ക് ശ്വാസതടസ്സമുണ്ടായതോടെ ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് വിളിച്ചിട്ടും ലഭ്യമാകാത്ത സാഹചര്യത്തിൽ ഭാര്യയെ ഇരുചക്ര വാഹനത്തിെൻറ പിൻസീറ്റിൽ ഇരുത്തി ആശുപത്രിയിലേക്ക് പുറപ്പെട്ട ബിനുവിനെ വാളിക്കോട് ജങ്ഷനിൽ വച്ചാണ് പൊലീസാണ് തടഞ്ഞത്. ആശുപത്രി രേഖകൾ സഹിതം കാണിച്ച് സബ്ഇൻസ്പെക്ടറെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കാതെ മിനിറ്റുകളോളം അവിടെ തടഞ്ഞുവെക്കുകയും ഇതിനിടയിൽ ശ്വാസം ലഭിക്കാതെ ഭാര്യ വളരെയധികം ബുദ്ധിമുട്ടുകയും ചെയ്തു. ഇതുകണ്ട് പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്‌ടറും ഒപ്പമുണ്ടായിരുന്ന വനിതാ സബ് ഇൻസ്‌പെക്‌ടറും രോഗിയെ നല്ല അഭിനയമെന്നുപറഞ്ഞ് പരിഹസിച്ച് ചിരിക്കുകയും ചെയ്തതായും കെജെ ബിനുവിന്റെ പരാതിയിൽ പരാതിയിൽ പറയുന്നു. പിൻ സീറ്റിൽ ഇരുന്ന രോഗിയായ ഭാര്യ ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ ഈടാക്കിയ ശേഷമാണ് ഇവരെ പോകാൻ അനുവദിച്ചതെന്നും ബിനു പറയുന്നു. പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ ഇത്തരത്തിൽ രോഗിയെ വഴിയിൽ തടഞ്ഞിട്ട് ചികിത്സ നിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷനും ജില്ല കലക്‌ടർക്കും ജില്ല പൊലീസ് മേധാവിക്കും വെർച്വലായി പരാതി നൽകിയാതായി കെജെ ബിനു പറഞ്ഞു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.