സ്വദേശി വിനീഷ്കുമാറിനെയാണ് എരുമപ്പെട്ടി പൊലീസ് പൊക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മറ്റൊരു പെൺകുട്ടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് ഫെയ്സ് ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാൾ 14 വയസുകാരിയായ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ചത്. കുട്ടിയുടെ പ്രൊഫൈൽ ഫോട്ടോ ഡൗൺലോഡ് ചെയ്യുകയും ഇത് മോർഫ് ചെയ്ത് നഗ്നചിത്രമാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
പിന്നീട് കുട്ടിയുടെ നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടർന്ന് മറ്റ് കുട്ടികൾക്ക് ഫോട്ടോ അയച്ചു. ഫോട്ടോ ലഭിച്ച ഒരു പെൺകുട്ടിയുടെ പിതാവാണ് വിവരം ഇരയായ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചത്.തുടർന്ന് നൽകിയ പരാതിയിൽ ഇൻസ്പെക്ടർ എം.ബി.ലത്തീഫ് , എസ്.ഐ കെ.അബ്ദുൾ ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സൈബർ വിങ്ങിന്‍റെ സഹായത്തോടെ പ്രതിയെ കണ്ടെത്തി പിടികൂടിയത്.
2020 ഡിസംബറിലാണ് പരാതി ലഭിച്ച് അന്വേഷണം ആരംഭിച്ചത്. ഫെയ്സ് ബുക്കിൽ അപേക്ഷ നൽകി വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക





0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.