
വാക്സീന്‍ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ശുഭവാര്‍ത്ത. സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ വാക്സീന്‍ ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് 12 ന് എറണാകുളം വിമാനത്താവളത്തിലെത്തിക്കും. സീറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സീന്റെ മൂന്നര ലക്ഷം ഡോസാണ് എത്തുന്നത്. തുടര്‍ന്ന് മററ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. 18 നും നാല്പത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ കുത്തിവയ്പിന് ഈ വാക്സീന്‍ ഉപയോഗിക്കും.
ഈ വിഭാഗത്തിലുളള ഗുരുതര രോഗികള്‍ക്കാണ് ആദ്യ പരിഗണന. സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടര്‍മാര്‍, കടകളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സീന്‍ നല്കും. വിതരണം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ഇന്നത്തെ കോവിഡ് അവലോകന യോഗത്തിനു ശേഷം പൊതു ജനങ്ങള്‍ക്ക് നൽകും. അതേസമയം സ്വകാര്യമേഖലയും വിതരണത്തിന് തയാറെടുക്കുന്നു.
എറണാകുളത്ത് അപ്പോളോ അഡ് ലക്സ് ആശുപത്രിയില്‍ കുത്തിവയ്പ് തുടങ്ങി. 5000 ഡോസ് വാക്സീന്‍ ലഭിച്ച ഇവിടെ ഇന്നുമുതല്‍ പ്രതിദിനം 150 പേര്‍ക്ക് വീതം കുത്തിവയ്പ് നല്കും. 1250 രൂപയാണ് ഈടാക്കുന്നത്, മററ് ചില സ്വകാര്യ ആശുപത്രികളിലും ഉടന്‍ വാക്സിനേഷന്‍ തുടങ്ങും.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.