പുതുക്കുളങ്ങര: എട്ട് വയസ്സുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊറ്റാമല ചെട്ടിയാംകുന്ന് തടത്തരികത്തുവീട്ടില്‍ അഖില്‍ (25)നെയാണ് ആര്യനാട് പോലീസ് അറസ്റ്റുചെയ്തത്. സമീപത്തെ വീട്ടില്‍ കഴിഞ്ഞ ഒരാഴ്ചയായി വെല്‍ഡിങ് ജോലികള്‍ ചെയ്തുവരികയായിരുന്നു അഖില്‍.
ഇവിടെവെച്ച് കുട്ടിയുമായി സൗഹൃദത്തിലായിവുകയും കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത തക്കംനോക്കി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നിലവിളിച്ച് ഓടിയ കുട്ടി വീടിനുള്ളില്‍ക്കയറി കതകടച്ചശേഷം അമ്മയെ വിവരമറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സ്ഥലത്തെത്തിയ പോലീസ് പിടികൂടുകയായിരുന്നു.
ആര്യനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.മഹേഷ്കുമാര്‍, എസ്.ഐ. ബി.രമേശന്, എ.എസ്.ഐ. ബിജു, ഷിബു, സജിത്ത്, അഖില്‍, ശ്രീദേവി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.