Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഡ്യൂട്ടിക്ക് തടസ്സം വരുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

വിഴിഞ്ഞം: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഡ്യൂട്ടിക്ക് തടസ്സം വരുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കോട്ടുകാൽ തുണ്ടുവിള വീട്ടിൽ വിനീതി (32) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.




കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് നടന്ന സംഭവത്തിൽ മദ്യലഹരിയിലായിരുന്ന പ്രതി എസ്ഐയെ ഇടിക്കുകയും തടയാൻ ശ്രമിച്ച സിപിഒയെ ചവിട്ടുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്. വിഴിഞ്ഞം വട്ടവിളയിൽ താമസിക്കുന്നയാളെ പ്രതി വീട്ടിൽ കയറി ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്ന് കൺട്രോൾ റൂമിൽ ലഭിച്ച പരാതിയെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. പരാതിക്കാരനോടു വിവരങ്ങൾ ചോദിച്ച് മനസിലാക്കുന്നതിനിടെ ആയിരുന്നു ആക്രമണം.





Post a Comment

0 Comments