Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സമൂഹ വിവാഹത്തിന് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: സത്യസായിബാബയുടെ സമാധിദിനാചരണത്തിന്റെ ഭാഗമായി തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ 24-ന് സമൂഹവിവാഹം സംഘടിപ്പിക്കുന്നു. ഇതിലേയ്ക്കായി നിര്‍ദ്ധനകുടുംബത്തിലെ യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എല്ലാമതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം. രക്ഷിതാക്കള്‍ വിവാഹം നിശ്ചയിച്ചശേഷം സാമ്പത്തികപ്രയാസംകാരണം വിവാഹം നടത്താന്‍ കഴിയാത്തവരെയാണ് ഇതിലേയ്ക്ക് പരിഗണിക്കുന്നത്. വധൂവരന്മാരുടെ ഫോട്ടോയും വിശദവിവരങ്ങളുമുള്ള അപേക്ഷയോടൊപ്പം അവിവാഹിതരാണെന്ന് വില്ലേജോഫീസര്‍ സാക്ഷ്യപ്പെടുത്തിയ കത്തും ഉള്‍പ്പെടുത്തണം. അവസാന തീയതി 10.

വിലാസം
ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് - കേരള,
ശാസ്തമംഗലം പി.ഒ,
തിരുവനന്തപുരം
ഫോണ്‍: 9946480139





Post a Comment

0 Comments