Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സഞ്ജു സാംസണിനെത്തേടി ഒരു അപൂ‍ർവ റെക്കോർഡ്

ഐപിഎല്ലിലെ അരങ്ങേറ്റ ക്യാപ്റ്റൻസി മത്സരത്തിൽ സഞ്ജു സാംസണിനെത്തേടി ഒരു അപൂ‍ർവ റെക്കോർഡ്. പഞ്ചാബ് കിങ്സിനെതിരെയാണ് സഞ്ജു ആദ്യമായി ക്യാപ്റ്റനായി ഇറങ്ങിയത്. മത്സരത്തിൽ ടോസ് നേടുകയും ചെയ്തു. ഐപിഎല്ലിലെ ആദ്യ മലയാളി നായകനെന്ന റെക്കോ‍ർഡിനൊപ്പം മറ്റൊരു നേട്ടവും സഞ്ജു സ്വന്തമാക്കി.


ഐപിഎല്ലിൽ ഒരു മത്സരം നയിക്കാൻ അവസരം ലഭിക്കുന്നവരിൽ ഏറ്റവും കൂടുതൽ കളികൾ കളിച്ചിട്ടുള്ള മൂന്നാമത്തെ താരമാണ് സഞ്ജു. 137 മത്സരങ്ങൾക്ക് ശേഷമാണ് കീറോൺ പൊള്ളാ‍ർഡ് രോഹിത് ശർമയുടെ അഭാവത്തിൽ മുംബൈ ഇന്ത്യൻസിനെ നയിച്ചത്. ആ‍ർ അശ്വിൻ കിങ്സ് ഇലവൻ പഞ്ചാബിനെ നയിക്കുന്നതിന് മുൻപ് 111 മത്സരങ്ങൾ കളിച്ചിരുന്നു. സഞ്ജു 107 മത്സരങ്ങൾ കളിച്ചതിന് ശേഷമാണ് ടീമിനെ നയിക്കുന്നത്. ഇക്കാര്യത്തിൽ ഭുവനേശ്വ‍ർ കുമാറാണ് നാലാമത്.


Post a Comment

0 Comments