Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ പരിശോധന നടത്തി

നെടുമങ്ങാട്: കോവിഡ് പരിശോധനകൾ ശക്തമാക്കി അധികാരികൾ. കോവിഡിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പരിശോധനകൾ കർശനമാക്കി മോട്ടോർവാഹന വകുപ്പും നെടുമങ്ങാട് നഗരസഭയും. പൊതുഗതാഗതം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ സുഗമമാക്കുന്നതിനുവേണ്ടി മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ഹെൽത്ത് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായാണ് നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഹരീഷ് കുമാർ പറഞ്ഞു. 




കോവിഡ് സാഹചര്യം രൂക്ഷമായതിനാൽ ബസുകളിൽ യാത്രക്കാരെ ഇരുത്തി മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. യാത്രക്കാരെ ബോധവത്കരിച്ചും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച യാത്രക്കാർക്ക് താക്കീത് നൽകുകയും ചെയ്തു. ഡിപ്പോയ്ക്കുള്ളിലെ വ്യാപാരസ്ഥാപനങ്ങളിലും പരിശോധനകൾ നടത്തി. പ്രശ്നങ്ങൾ പരിഹരിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.


വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments