Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

റമദാൻ ഹൃദയം പ്രകാശപൂരിതമാക്കും; കെപിസിസി സെക്രട്ടറി ബിആർഎം ഷഫീർ

കുറ്റിച്ചൽ: ഹൃദയങ്ങളില്‍നിന്ന് പാപക്കറ കഴുകിക്കളയുന്നതിനും ഹൃദയം പ്രകാശപൂരിതമാക്കുന്നതിനും റമദാൻ സഹായിക്കുന്നുവെന്ന് കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ. ലോക് ബന്ധുരാജ് നാരായൺജി ഫൗണ്ടേഷ​ൻെറ നേതൃത്വത്തിൽ കുറ്റിച്ചൽ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച റമദാൻ കിറ്റ്‌ വിതരണം ഉത്ഘാടനം ചെചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


പരിപാടിയിൽ കുറ്റിച്ചൽ വേലപ്പ​ൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫ്, ചീഫ് കോഓഡിനേറ്റർ പൂവച്ചൽ സുധീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി. സുനിൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വേലായുധൻപിള്ള, അൻവർ, സബീനാ ബീവി, കള്ളോട് മുസ്​ലിം ജമാഅത്ത് പ്രസിഡൻറ് എം. ബുഹാരി, വൈസ് പ്രസിഡൻറ് ജമാലുദ്ദീൻ, ഫൗണ്ടേഷൻ ഭാരവാഹികളായ അഷ്കർഷാ അൻവർഷാ, കോഓഡിനേറ്റർമാരായ സാബു സൈനുദ്ദീൻ, അനസ് പനവൂർ പി.ആർ.ഒ സുന്ദർകുമാർ തുടങ്ങിയവർ സംസാരിച്ചു.

 

വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക



















Post a Comment

0 Comments