Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പോത്തൻകോട്ട് ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു.

പോത്തൻകോട്: അന്യ സംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരവസ്ഥയിലുള്ള ഭാര്യയും ആറു വയസ്സുള്ള മകനും തിരുവനതപുരം മെഡിക്കൽ കോളേജിൽ. ചികിൽസയിലാണ്. ഛത്തീസ്ഗഡ് സ്വദേശിയായ കുശാൽ സിംഗ് മറാബി (31) യെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു.

രാവിലെ എട്ടുമണിയേടെയാണ് സംഭവം. ഇവർ വാടകക്ക് താമസിക്കുന്ന പോത്തൻകോട് പൂലന്തറയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഭാര്യ സീതാഭായിയേയും മകൻ അരുൺ സിംഗിനേയും വെട്ടുകത്തി കൊണ്ടാണ് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വെട്ടേറ്റ് കൈ ഇളകി തൂങ്ങിയ നിലയിലാണ് സീതാ ഭായിയെ സമീപ വാസികൾ കണ്ടെത്തിയത്. ഇരുവർക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തെങ്ങുകയറ്റ തൊഴിലിനായി അടുത്ത കാലത്താണ് ഇവർ കേരളത്തിലെത്തിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും.



Post a Comment

0 Comments