പി.വി.സി പൈപ്പിനുള്ളിൽ ഇരുമ്പ് പൈപ്പ് കയറ്റി അതുപയോഗിച്ചാണ് ക്രൂരമായി മർദിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കണിയാപുരം മസ്താൻ മുക്കിനു സമീപമാണ് സംഭവം. പരിക്കേറ്റ് റോഡിൽ ബോധരഹിതനായി വീണ അർഷാദിൻെറ പക്കലുണ്ടായിരുന്ന പണവും മൊബൈൽ ഉൾപ്പെടെയുള്ള വസ്തുക്കളും കൈക്കലാക്കി സംഘം കടന്നുകളഞ്ഞതായി യുവാവിൻെറ ബന്ധുക്കൾ മംഗലപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അർഷാദിനെ ഓടിക്കൂടിയ നാട്ടുകാരാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ചന്തവിള സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.