Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പോസ്റ്റല്‍വോട്ട് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശം

പോസ്റ്റല്‍വോട്ട് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശം. പോസ്റ്റല്‍ വോട്ടില്‍ ഇരട്ടിപ്പ് വന്നിട്ടുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് പരിശോധന നടത്തുന്നത്.

 

രണ്ട് ദിവസത്തിനകം പോസ്റ്റല്‍വോട്ട് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാകലക്ടര്‍മാരോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍വോട്ട് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ പേര് പോസ്റ്റില്‍ ബാലറ്റ് ലഭിക്കേണ്ടവരു‌ടെ പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് കലക്ടര്‍മാരോട് അടിയന്തിരമായി പരിശോധിക്കാനാവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പോസ്റ്റല്‍വോട്ടിംങ് സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തില്‍ നൂറ് ശതമാനം പരിശോധന സാധ്യമാവിലെന്ന് കലക്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെവരണാധികാരികളോട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍, പോസ്റ്റല്‍വോട്ട് ചെയ്തവര്‍, ഫെലിസിറ്റേഷന്‍കേന്ദ്രങ്ങളില്‍ വോട്ട് ചെയ്തവര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കി ഒത്തുനോക്കുകയാണ് ഇപ്പോള്‍.

അതോടൊപ്പം സംസ്ഥാനത്ത് ആവശ്യമുള്ളതിലും രണ്ട് ലക്ഷം പോസ്റ്റല്‍ബാലറ്റുകള്‍ എന്തിന് അച്ചടിച്ചു എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. പലജില്ലകളിലും പോസ്റ്റല്‍വോട്ട് ഇരട്ടിച്ചതായി കണ്ടെത്തിയതായാണ് സൂചന.

Post a Comment

0 Comments