Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട്: പൂവത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലയെന്നു കണ്ടതിനെത്തുടർന്ന് നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. പിടിഎയുടെ അഭ്യർത്ഥനയെ തുടർന്ന് ഹെൽത്ത് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വിദ്യാർഥികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. 


നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ എസ് ശ്രീജ, നഗരസഭ സെക്രട്ടറി ജി ഷെറിആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അജിത എന്നിവരുടെ നിർദ്ദേശപ്രകാരം ഹെൽത്ത് ഇൻസ്‌പെക്ടർ കിരണിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിജു സോമൻ, രന്യ തുടങ്ങിയവർ പങ്കെടുത്തു.


വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments