Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കോവിഡ്-19; സംസ്ഥാനത്ത്‌ പൊലീസ് പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കുന്നു. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് പൊലീസ് പരിശോധന കർശനമാക്കും. മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കാൻ സർക്കാർ നിർദേശം നൽകി. എല്ലാ പോളിങ് ഏജന്റുമാർക്കും കോവിഡ് പരിശോധന നടത്തും. കൂടുതൽ സെക്ടറൽ മജിസ്ട്രേട്ടുമാരെ നിയമിക്കും.

ഇതര സംസ്ഥാനക്കാർക്കുള്ള ഏഴു ദിവസത്തെ ക്വാറന്റൈൻ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനമായി. കൂടാതെ വാക്സിനേഷനും ഊർജിതമാക്കും. തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പ്രതിരോധത്തിൽ പങ്കാളികളാക്കും. ചീഫ് സെക്രട്ടറി ബുധനാഴ്ച വിളിച്ച കോവിഡ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.












Post a Comment

0 Comments