
മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളാണ് ഇന്ന് രാവിലെ 8:30 മണിയോടെ പൂത്തുറ പള്ളിക്ക് സമീപം കടലിൽ മൃതദ്ദേഹം കണ്ടെത്തിയത്. തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെൻ്റും സംയുക്തമായി കടലിൽ നിന്നും മൃതദേഹം എടുത്ത് മുതലപ്പൊഴി ഹാർബറിൽ എത്തിച്ചു. തുടർന്ന് പോസ്റ്റ്മാർട്ടത്തിനും മറ്റ് നടപടികൾക്കുമായി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാവിലെയോടെ മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് ശേഷം അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഷാജി മുതലപ്പൊഴി കായലിൽ വീഴുന്നത്. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് മറൈയിൻ എൻഫോഴ്സ്മെൻ്റ്, ഫയർഫോഴ്സ്’ സ്കൂബ ടീം തുടങ്ങിവർ സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.