Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പെരിങ്ങമ്മലയിൽ വായോധികനെ ആന ചവിട്ടിക്കൊന്നു

പെരിങ്ങമ്മല: വെറ്റില പറിക്കാൻ വനത്തിൽ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. പെരിങ്ങമ്മല ശാസ്താംനട പട്ടികജാതി കോളനി പിള്ളൈക്കോട് ചതുപ്പ് സ്വദേശി സദാനന്ദൻ (65) ആണു മരിച്ചത്. വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ശാസ്താംനട ഉൾവനത്തിൽ ഉണക്കത്തോട് എന്ന സ്ഥലത്താണു സംഭവം. മുറുക്കുന്നതിനു വെറ്റില പറിക്കാൻ ഇടയ്ക്കിടെ സദാനന്ദൻ കാട്ടിൽ പോകാറുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച രാവിലെ പിള്ളൈക്കോട് ചതുപ്പിലെ വീട്ടിലെത്തി വൈകിട്ടോടെ വെറ്റില പറിക്കാൻ പോയ സദാനന്ദൻ രാത്രി വൈകിയും രാവിലെയും വീട്ടിലെത്താത്തതിനെതുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.

ചെങ്ങറ ഭൂസമരത്തിൽ പങ്കാളിയായിരുന്നു സദാനന്ദൻ. കൂലിപ്പണിക്കാരനായ സദാനന്ദൻ ചെങ്ങറ സമര ഭൂമിയിലാണു കഴിയുന്നത്. പാലോട് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.



Post a Comment

0 Comments