Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

പാലോട്: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. മൈലമൂട് കോലിഞ്ചിയാൽ സ്വദേശി അനിൽ കുമാർ (36) ആണ് മരിച്ചത്.



ഇന്ന് രാവിലെ 7 മണിക്ക് പാലോട് കരിമൺകോട്ട് വച്ചായിരുന്നു അപകടമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നും ചാക്കിൽ നിറച്ച നെല്ലുമായി വരുകയായിരുന്ന ജീപ്പ് കയറ്റം കയറയുന്നതിനിടയിൽ ഭാരക്കൂടുതൽ കാരണം ജീപ്പ് ഉയർന്നു നിയന്ത്രണം വിടുകയും ജിപ്പിന്റെ പിൻഭാഗത്തുണ്ടായിരുന്ന അനിൽകുമാർ തെറിച്ച് താഴെ വീഴുകയും പിന്നിലേക്ക് ഇറങ്ങിയ ജീപ്പിനടിയിൽപ്പെടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ അനിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക

















Post a Comment

0 Comments