Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ റോഡ് ഷോ നെടുമങ്ങാട് ആവേശത്തിരയിളക്കി

നെടുമങ്ങാട്: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെടുമങ്ങാട് എത്തി. നെടുമങ്ങാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജെ.ആർ.പത്മകുമാറിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് മൂന്നരയോടെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ റോഡ് ഷോയ്ക്കെത്തിയത്.

കൊട്ടാരക്കരയിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം 1.30നോടെയാണ് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്ത് എൻഡിഎ നേതാക്കൾ പത്രസമ്മേളനം സജ്ജമാക്കിയിരുന്നു. അതിന് ശേഷമായിരുന്നു നെടുമങ്ങാടേയ്ക്ക് എത്തിയത്. പഴകുറ്റിയിൽ നിന്ന് നെടുമങ്ങാട് മാർക്കറ്റ് ജംക്‌ഷൻ വരെ റോഡ് ഷോ നടത്തി. റോഡ് ഷോ വാഹനത്തിൽ മന്ത്രിയോടൊപ്പം സ്ഥാനാർഥി ജെ.ആർ.പത്മകുമാറും ഉണ്ടായിരുന്നു. ‌ കേന്ദ്ര സേനയും, നെടുമങ്ങാട് പൊലീസും റോഡ് ഷോ കടന്നുവന്ന ഭാഗത്ത് ആളുകളെ നിയന്ത്രിച്ച് ഒപ്പം സഞ്ചരിച്ചു. പഴകുറ്റിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ നാലുമണി കഴിഞ്ഞതോടെ മാർക്കറ്റ് ജംക്‌ഷനിൽ സമാപിച്ചു.



Post a Comment

0 Comments