നെടുമങ്ങാട്: നെടുമങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രികാല കർഫ്യു ആരംഭിച്ചു. നെടുമങ്ങാട് പോലീസും ആരോഗ്യ വിഭാഗവും സംയുക്തമായാണ് പാരിശോധന നടത്തുന്നത്. രാത്രി ഒൻപതുമണി മുതൽ വെളുപ്പിന് അഞ്ചുമണിവരെയാണ് രാത്രികാല കർഫ്യു. രാത്രികാലങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും വാഹനങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നും നെടുമങ്ങാട് നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കിരൺ അറിയിച്ചു.
ഇന്നുമുതൽ രാത്രി ഒൻപതു മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയെ തുരത്തുന്നതിനായി പൊതുജനങ്ങളുടെ സഹകരണവും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.