Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ചന്തയിൽ മീൻ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ചന്തയിൽ മീൻ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ നെയ്യാറ്റിൻകര സ്വദേശി സജീബിന് പരിക്കേറ്റു. നെയ്യാറ്റിൻകര ചന്തയിലേക്ക് മത്സ്യം കയറ്റിവന്ന വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സജീബ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലിസ് അന്വേഷണം നടത്തിവരികയാണ്.

സജീബും മറ്റൊരാളും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായെന്നും ഇതിന്റെ തുടർച്ചയായാണ് സംഘർഷമുണ്ടായതെന്നുമാണ് പൊലിസ് പറയുന്നത്. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. സജീബിൻറെ മൊഴി രേഖപ്പെടുത്തി പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും നെയ്യാറ്റിൻകര പൊലിസ് അറിയിച്ചു.



Post a Comment

0 Comments