Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത് വീണ്ടും പുരസ്‌കാര നിറവിൽ

നെടുമങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന് വീണ്ടും ദേശീയ പുരസ്‌കാരം. തുടർച്ചയായി നാലാം തവണയാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. 2019–20ലെ മാതൃകാ പദ്ധതികൾക്കാണ് ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ ദേശീയ അവാർഡിന് ബ്ലോക്ക്‌ പഞ്ചായത്തിനെ അർഹമാക്കിയത്. 25 ലക്ഷം രൂപയും പ്രശസ്ത്രി പത്രവുമാണ് അവാർഡായി ലഭിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷം ബി. ബിജുവിന്റെ നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിനാണ് തുടർച്ചയായി നാലു വർഷവും ദേശീയ പുരസ്കാരത്തിന് അർഹമാക്കിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവഗ്രാമം, കിളളിയാർ മിഷൻ, നവകേരളത്തിനായഅതിജീവന പരിശീലനകേന്ദ്രം, ആട് പ്രജനന യൂണിറ്റ്, സമൃദ്ധി അഗ്രോ ഇൻകുബേഷൻ സെന്റർ, സോഷ്യൽ ഓഡിറ്റ്, നെടുമങ്ങാടിൻ അഭയം തുടങ്ങിയ 29 മാതൃക പദ്ധതികളാണ് 2019 – 20ൽ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയത്. അഞ്ചു വർഷത്തെ കാലയളവിനുള്ളിൽ തുടർച്ചയായി നാലു വർഷവും ദേശീയ പുരസ്കാരം ലഭിച്ചു എന്ന ചരിത്രനേട്ടമാണ് ഈ ബ്ലോക്ക് പഞ്ചായത്തിന് ഇതോടെ കൈവന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും ലഭിച്ച അവാർഡ് തുക അർബുദ രോഗികൾക്കുള്ള പ്രതിമാസ ചികിത്സാ സഹായമെത്തിക്കുന്ന ജനകീയ പദ്ധതിക്കാണ് വിനിയോഗിച്ചത്.




Post a Comment

0 Comments