കാവുവിള പുതുവൽ പുത്തൻ വീട്ടിൽ ജിതിനാണ് പുലിയെ കണ്ടതായി പറയപ്പെടുന്നത്. ജിതിൻ രാത്രി പന്ത്രണ്ടരയോടെ വീട്ടിനു മുന്നിലിരിക്കുമ്പോഴാണ് റോഡിലൂടെ നടന്നു പോയ പുലിയെ തെരുവു വിളക്കിന്റെ വെളിച്ചത്തിൽ കണ്ടതായി പറയുന്നത്. ആളനക്കം കേട്ട പുലി തൊട്ടടുത്ത മതിൽ ചാടിപ്പോയതായും ജിതിൻ പറയുന്നു.
ഇന്നു രാവിലെ തൊട്ടടുത്തുള്ള പ്രഭുല്ലന്റെ വീട്ടിനു മുന്നിൽ പുലിയുടേതെന്നു കരുതുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പുദ്യോഗസ്ഥരെയും പോലീസിനെയും വിവരമറിയിച്ചെങ്കിലും ഇവിടെ കണ്ടെത്തിയ കാല്പാടുകൾ പട്ടിയുടേതോ വള്ളിപ്പൂച്ചയുടെതോ ആകാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പുലിയെ കണ്ടെന്നു പറയുന്ന സ്ഥലം വനമേഖലയോട് അടുത്തല്ലാത്തതിനാലും വളർത്ത് മൃഗങ്ങളെ ആക്രമിക്കാത്തതും പുലിയാകാനുള്ള സാധ്യതയല്ലാ എന്നും ഉദ്യോഗസ്ഥർ പറയുന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.