Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കള്ളനോട്ടും, ലോൺ ശരിപ്പെടുത്തി നൽകാമെന്നും പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു ലക്ഷങ്ങൾ വാങ്ങിയ യുവതിയെ പാറശ്ശാലയിൽ അറസ്റ്റിൽ

പാറശ്ശാല: കന്യാകുമാരി അരുമനയിൽ 52 ലക്ഷം രൂപയുടെ കള്ളനോട്ടും, ലോൺ ശരിപ്പെടുത്തി നൽകാമെന്നും പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു ലക്ഷങ്ങൾ വാങ്ങിയ യുവതിയെ പാറശ്ശാലയിൽ അറസ്റ്റിൽ. പളുകൽ കൊടവിളാകം ഭാനു നഗറിൽ ഷിബുവിന്റെ ഭാര്യ സിന്ധു (37) വിനെയാണ് അരുമന പോലീസ് അറസ്റ്റു ചെയ്തത്.

 

വെള്ളാങ്കോട് കശുവണ്ടി ഫാക്ടറിയിൽ കള്ളനോട്ട് ഇരിക്കുന്നതായി അരുമന എസ്. ഐ മഹേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കശുവണ്ടി ഫാക്ടറി ഉടമ ജെറാൾഡ് ജബയെ ചോദ്യം ചെയ്യ്തപ്പോഴാണ് പണം സിന്ധു കൊണ്ട് വച്ചതാണെന്ന് അറിയാൻ സാധിച്ചത്. ഉടൻ തന്നെ സിന്ധുവിനെ തക്കല ഡിവൈഎസ്പി രാമചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു വർഷമായി കൊട വിളാകത്തും മൂന്നു മാസമായി പളുകൽ സിഎസ്ഐ ചർച്ചിന് സമീപം പമ്പാ അസോസിയേറ്റ് എന്ന ഫിനാൻസ് സ്ഥാപനം നടത്തിവരികയായിരുന്നു.

തിരഞ്ഞെടുപ്പിന് മുൻപാണ് പണം കശുവണ്ടി ഫാക്ടറിയിൽ സൂക്ഷിക്കാനായി ഏൽപ്പിച്ചത്. ഈ പണം താൽക്കാലികമായി ഇവിടെ സൂക്ഷിക്കണമെന്നും നിങ്ങൾക്കുള്ള ലോൺ ഉടൻ ശരിയാക്കാമെന്നും പറഞ്ഞാണ് സിന്ധു പണം അവിടെ സൂക്ഷിച്ചത്.ലോൺ വാങ്ങി തരാം എന്ന് പറഞ്ഞു സിന്ധു 19 പേരുടേ കൈയിൽ നിന്ന് അഡ്വാൻസ് തുക കൈപ്പറ്റിയതായും അന്വേഷണ സംഘം കണ്ടെത്തി.

സിന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു വെന്ന വിവരം അറിഞ്ഞതോടെ നിരവധി പേർ അരുമന പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിട്ടുണ്ട്. തക്കല ഡിവൈഎസ്പി രാമചന്ദ്രന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ച്‌ വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യ്തു.


വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments