സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതിന് കോവിഡ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ. ചരക്ക്, പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.
സാധ്യമായ ഇടങ്ങളിൽ വർക് ഫ്രം ഹോം നടപ്പാക്കും. വിദ്യാർഥികളുടെ സ്വകാര്യ ട്യൂഷൻ ഒഴിവാക്കും. ഓൺലൈൻ ക്ലാസ് മാത്രമേ അനുവദിക്കുകായുള്ളൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിക്കും. മാൾ, തിയറ്റർ സമയം രാത്രി ഏഴുവരെയാക്കി. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.