Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കാട്ടായികോണത്ത് സിപിഐഎം – ബിജെപി സംഘര്‍ഷം

ശ്രീകാര്യം: കാട്ടായികോണത്ത് സിപിഐഎം – ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സ്ത്രീകളെ അടക്കം ആക്രമിച്ചെന്നും ഒരാൾക്ക് പരിക്കേറ്റെന്നുമാണ് ബിജെപിയുടെ ആരോപണം.

ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തി. ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കഴക്കൂട്ടം മണ്ഡലത്തിലെ അണിയൂരിൽ സിപിഎം ബിജെപി സംഘർഷം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍പും സിപിഐഎം – ബിജെപി സംഘര്‍ഷം ഉണ്ടാകാറുള്ള പ്രദേശമാണ് കാട്ടായിക്കോണം. അതിനാല്‍ തന്നെ കനത്ത പൊലീസ് സുരക്ഷ ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. പ്രവര്‍ത്തകരെ പൊലീസിന്റെ നേതൃത്വത്തില്‍ പിരിച്ചുവിട്ടു.



കാട്ടായിക്കോണത്ത് നേരത്തെയും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്ലക്സ് ബോര്‍ഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.ഇതുമായി ബന്ധപ്പെട്ട് നേരത്തെ 5 പരാതികൾ നൽകിയിട്ടുണ്ട്. കടംപള്ളി സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം പൊലീസുകാരുടെ പിന്തുണയോടെയാണ് ആക്രമണം നടക്കുന്നതെന്നും ശോഭ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അടിയന്തരമായി ക്രമിനലുകളെ കസ്റ്റഡിയിൽ എടുക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments