വെഞ്ഞാറമൂട്: പിരപ്പൻകോടിനു സമീപം കെഎസ്ആർടിസി ബസിൽ ലോറി ഇടിച്ചു അപകടം. ഈരാറ്റുപേട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഡ്രൈവറും കണ്ടക്ടറുമടക്കം ഇരുപതിയൊന്നോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലയെന്നാണ് പ്രഥമിക നിഗമനം.
സ്ഥലത്ത് ഏറെനേരം ഗതാഗതം തടസപ്പെട്ടു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷകൾ പറയുന്നു. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായാലേ അപകടത്തേക്കുറിച്ച് അറിയാൻ സാധിക്കൂ.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.