Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കാർ തടഞ്ഞ് ജൂവലറിയുടമയെ വെട്ടിപരിക്കേൽപ്പിച്ച് സ്വർണ്ണം തട്ടിയെടുത്തു

മംഗലപുരം: പള്ളിപ്പുറത്തിനു സമീപം കാർ തടഞ്ഞ് ജൂവലറിയുടമയെ വെട്ടിപരിക്കേൽപ്പിച്ച് 700ഗ്രാമോളം സ്വർണ്ണം തട്ടിയെടുത്തു. രാത്രി ഒൻപത് മണിയോടെ പള്ളിപ്പുറം ടെക്നോസിറ്റിയ്ക്ക് സമീപമാണ് സംഭവം. നെയ്യാറ്റിൻകരയിൽ ജൂവലറി നടത്തുന്ന സമ്പത്ത് എന്നയാൾക്കാണ് വെട്ടേറ്റത്. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.


തിരുവനന്തപുരം ഭാഗത്ത് നിന്ന് സമ്പത്തിന്റെ കാറിനെ പിൻതുടർന്ന എട്ടുപേരടങ്ങുന്ന സംഘം കാറിനെ കാർ തടഞ്ഞ് ജൂവലറിയുടമയുടെ കയ്യിലും ദേഹത്തും വെട്ടി പരിക്കേൽപ്പിച്ച ശേഷം സ്വർണ്ണം തട്ടിയെടുക്കുകയായിരുന്നു. അക്രമികൾ സമ്പത്തിന്റെ ഡ്രൈവറെ പിടിച്ചുകൊണ്ടുപോയി വാവറ അമ്പലത്തിനു സമീപം ഇറക്കിവിട്ടതായാണ് വിവരം. പരിക്കേറ്റ സമ്പത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.



Post a Comment

0 Comments