Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നിരവധി വീസ തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടി

ആയിരൂർ: നിരവധി വീസ തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടി. ആൾ സൈന്റ്സ് കോളേജിന് സമീപം സൗമ്യ ഭവനിൽ രാജീവ്‌ എന്ന് വിളിക്കുന്ന കൊച്ചനുജൻ (48) ആണ് ആയിരൂർ പോലീസിന്റെ പിടിയിലായത്.

ആയിരൂർ സ്വദേശി വിഷ്ണു സതീശന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റിൽ ചെയ്തത്. വിഷ്ണുവിന് സിംഗപ്പൂരിലേക്ക് പോകാനുള്ള വീസ സംഘടിപ്പിച്ച് നൽകാമെന്നു പറഞ്ഞ് പലതവണയായി ഇരുപതിനായിരം രൂപ കൈക്കലാക്കിയ ശേഷം രൂപയോ വീസയോ നൽകാതെ മുങ്ങി നടക്കുകയായിരുന്നു പ്രതിയെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം കൊല്ലം ജില്ലകളിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. വർക്കല ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ നിർദേശാനുസരണം ആയിരൂർ പോലീസ് ഇൻസ്‌പെക്ടർ ഗോപകുമാർ ജി, സബ് ഇൻസ്‌പെക്ടർ പി രാജേഷ്, ഗ്രേഡ് എഎസ്‌ഐമാരായ റഹീം, ശ്രീകുമാർ ബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.





Post a Comment

0 Comments