നെടുമങ്ങാട്: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതിന്റെ ഭാഗമായി നെടുമങ്ങാട് റിംസ് ആശുപത്രി, വട്ടപ്പാറ എസ്‌യുടി ആശുപത്രി എന്നിവിടങ്ങളിൽ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കുവാനുള്ള നടപടികൾ ആരംഭിച്ചു. നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ ചെയർപേഴസണും ആരോഗ്യവിഭാഗം പ്രവർത്തകരും വട്ടപ്പാറ എസ്‌യുടി ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
റിംസ് ആശുപത്രി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാണ്. നിലവിലെ കിടക്കകളുടെ എണ്ണം നൂറ് ആക്കുവാനുള്ള നടപടികൾ ആരംഭിച്ചു. എസ്‌യുടി ആശുപത്രിയെ സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആകുവാനാണ് തീരുമാനം. ഇതിനുള്ള നടപടികളും ആരംഭിച്ചതായി നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.
കോവിഡ് ട്രീറ്റ്മെന്റിനുള്ള എല്ലാ ഒരുക്കങ്ങളും ദ്രുതഗതിയിൽ നടത്തുകയാണെന്നും രോഗികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നും നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.