Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സി.ദിവാകരനെതിരെ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടിവില്‍ രൂക്ഷ വിമര്‍ശനം

നെടുമങ്ങാട്: സി.പി.ഐ മുതിര്‍ന്ന നേതാവും നെടുമങ്ങാട് സിറ്റിംഗ്‌ എം.എല്‍.എയുമായ സി.ദിവാകരനെതിരെ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടിവില്‍ രൂക്ഷ വിമര്‍ശനം. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.


നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ജി.ആര്‍ അനിലാണ് വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിനായി ഒന്നും ചെയ്തില്ലെന്നും സാമ്പത്തികമായും സഹായിച്ചില്ലെന്നും ജി.ആര്‍ അനില്‍ ആരോപിച്ചു. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തങ്ങൾ ഒന്നും നിറവേറ്റിയില്ലെന്നും ജി.ആർ.അനില്‍ തുറന്നടിച്ചത് വാക്കേറ്റത്തിനിടയാക്കി. ജില്ലാ നേതൃത്വം പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ടെന്നു സി.ദിവാകരൻ പറഞ്ഞു. തന്നെ ചോദ്യം ചെയ്യാൻ അനിൽ വളർന്നിട്ടില്ലെന്നു ദിവാകരൻ പറ‍ഞ്ഞത് വാക്കു തര്‍ക്കത്തിനിടയാക്കി.

എംഎൽഎ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചില്ലെന്നും മണ്ഡലത്തിൽ സജീവമല്ലായിരുന്നെന്നും ആക്ഷേപമുയർന്നു. നേരത്തെയും സി.ദിവാകരനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എല്‍.ഡി.എഫിനു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഒപ്പത്തിനൊപ്പമെത്തിയന്നും ഇതിന് കാരണം സിറ്റിങ് എം.എല്‍.എയുടെ വീഴ്ചയാണെന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

 

Post a Comment

0 Comments