കോവിഡ് പശ്ചാത്തലത്തിൽ ബസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്ന് ബസുടമകൾ. നിന്ന് യാത്ര ചെയ്യരുതെന്ന് സർക്കാർ നിർബന്ധം പിടിച്ചാൽ സർവ്വീസുകൾ നിർത്തി വെക്കുമെന്നും ബസുടമകൾ പറഞ്ഞു. കോവിഡിന്‍റെ രണ്ടാം തരംഗം കണക്കിലെടുത്ത് ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ പാടില്ലെന്ന സർക്കാർ നിർദേശം അപ്രായോഗികമാണെന്നും, യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ സംഘര്‍ഷങ്ങൾക്ക് ഈ തീരുമാനം വഴിവെക്കുമെന്നും ബസുടമകൾ പറയുന്നു. നിന്ന് യാത്ര ചെയ്യാൻ പാടില്ലെന്ന നിർദേശം അടിച്ചേൽപ്പിച്ചാൽ സർവ്വീസ് നിർത്തിവെക്കുമെന്നും ബസുടമകൾ പറയുന്നു.
കോവിഡ് ബാധിച്ചവർ ബസിൽ നിന്നു യാത്ര ചെയ്താൽ തുമ്മുകയോ, ചുമക്കുകയോ ചെയ്തൽ രോഗവ്യാപനം വർധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ. ബസിൽ ഉൾപ്പടെ വരും ദിവസങ്ങളിൽ പൊലീസ് പരിശോധന നടത്തിയേക്കും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.