Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. ആൾക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശം. നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ പോലീസ് കേസെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ടത്.





Post a Comment

0 Comments