Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെഞ്ഞാറമൂട്ടില്‍ പ്രചരണ വാഹനത്തില്‍ നിന്നും വീണ് നേതാക്കള്‍ക്ക് പരുക്ക്

വെഞ്ഞാറമൂട്: പ്രചരണ വാഹനത്തില്‍ നിന്നും വീണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പരുക്ക്. വാമനപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞടുപ്പ് പര്യടനത്തിനിടെ വാഹനത്തില്‍ നിന്നും വീണ് കോണ്‍ഗ്രസ്സ് പ്രാദേശിക നേതാക്കള്‍ക്ക് പരുക്ക്. സ്ഥാനാര്‍ത്ഥിയുടെ പര്യടന വാഹനത്തിലുണ്ടായിരുന്ന നേതാക്കൾ വാഹനത്തിന്റെ വശത്തെ കമ്പിയിൽ തട്ടി ഇളകി റോഡിലേക്ക് വീഴുകയായിരുന്നു.

നെല്ലനാട് പരമേശ്വരം ഭാഗത്തു വച്ചാണ് സ്ഥാനാര്‍ത്ഥിക്കൊപ്പം വാഹനത്തില്‍ വരവെ അപകടം സംഭവിച്ചത്. കോണ്‍ഗ്രസ്സ് നേതാക്കളായ മഹേഷ് ചേരിയില്‍, അഡ്വ. സുധീര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

0 Comments