Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; സർവ്വകലാശാലകൾ മാറ്റിവച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ദേശീയ തലത്തില്‍ പരീക്ഷകള്‍ മാറ്റുമ്പോഴും വിദ്യാര്‍ത്ഥികളെ പരീക്ഷണവസ്തുക്കളാക്കി സർക്കാർ. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ലെന്നും മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടക്കുന്നത്. ഈ പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വെച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.  
 

അതേസമയം രോഗവ്യാപനത്തെ തുടർന്ന് വിവിധ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ട് മാറ്റിവച്ചിരുന്നു. കേരള, എംജി, കാലിക്കറ്റ്, ആരോഗ്യ, മലയാളം സര്‍വകലാശാലകളുടെ പരീക്ഷകളാണ് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


Post a Comment

0 Comments