Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മൊൈ​ബ​ലു​മാ​യി ക​ട​ന്ന യു​വാ​വി​നെ ത​ന്ത്ര​പൂ​ർ​വം വ​ല​യി​ലാ​ക്കി വ​നി​ത പൊ​ലീ​സ്

പാലക്കാട്‌: യു​വ​തി​യു​ടെ മൊൈ​ബ​ലു​മാ​യി ക​ട​ന്ന യു​വാ​വി​നെ ത​ന്ത്ര​പൂ​ർ​വം വ​ല​യി​ലാ​ക്കി വ​നി​ത പൊ​ലീ​സ്. തേ​ങ്കു​റു​ശ്ശി പു​ള​ക്കു​ന്ന് സ്വ​ദേ​ശി പ്ര​ദീ​ഷ് (32) ആ​ണ്​​പി​ടി​യി​ലാ​യ​ത്. മാ​ർ​ച്ച് 17നാ​ണ് കു​ഴ​ൽ​മ​ന്ദം സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ജീ​വ​ന​ക്കാ​രി​യാ​യ മാ​ത്തൂ​ർ സ്വ​ദേ​ശി​നി​യു​ടെ മൊ​ബൈ​ൽ ഫോൺ മോഷണം പോയത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ യു​വാ​വാ​ണ്​ മോ​ഷ്​​ടി​ച്ച​തെ​ന്ന്​ പി​ന്നീ​ട്​ ക​ണ്ടെ​ത്തി.​ യു​വ​തി കു​ഴ​ൽ​മ​ന്ദം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഫോ​ണി​ലെ സ്ത്രീ​ക​ളു​ടെ ന​മ്പ​റി​ൽ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ ഇ​യാ​ളെ കു​ഴ​ൽ​മ​ന്ദം സ്​​റ്റേ​ഷ​നി​ലെ വ​നി​ത പൊ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി വി​ളി​ച്ച് പാ​ല​ക്കാ​ട് എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​പ്ര​കാ​രം പാ​ല​ക്കാ​ട് എ​ത്തി​യ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്​​തു.



Post a Comment

0 Comments